ഇനിയും ഇറങ്ങാതെ ഇ.ഡി
text_fieldsബംഗളൂരു: വൻ സാമ്പത്തിക കുറ്റവും രാജ്യദ്രോഹവും ഒത്തുചേർന്ന സ്വർണക്കള്ളക്കടത്തിൽ ഡി.ജി.പിയുടെ മകളായ നടി പ്രതിയായിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതുവരെ ഇടപെട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുഡ ഭൂമി ഇടപാട് കേസിൽ കർണാടക ലോകായുക്ത ചുമത്തിയ കേസിന്റെ ചുവടുപിടിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡി തിടുക്കത്തിൽ കേസെടുത്തിരുന്നു.
ലോകായുക്ത ഈ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 14.8 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്തശേഷം ബംഗളൂരു ലാവെല്ലെ റോഡിലെ നടി താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് 2.06 കോടി രൂപയുടെ സ്വർണവും 2.67 കോടി രൂപയും പിടിച്ചെടുത്തിരുന്നു. പ്രതിമാസം നാലര ലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റാണിത്. തിരക്കുള്ള നടിയോ കൃത്യമായ മറ്റു വരുമാന സ്രോതസ്സുകളോ ഇല്ലാത്ത 33 കാരിയായ രന്യയുടെ അനധികൃത സാമ്പത്തിക ഉറവിടം ഇ.ഡിയുടെ അന്വേഷണത്തിൽ വരേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.