കർണാടകയിൽ സ്കൂൾ ഉച്ചഭക്ഷണത്തിനൊപ്പം ആറു ദിവസവും കോഴിമുട്ടയും
text_fieldsബംഗളൂരു: കർണാടകയിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇനി ആഴ്ചയിൽ ആറുദിവസവും ഉച്ചഭക്ഷണത്തിനൊപ്പം പുഴുങ്ങിയ കോഴിമുട്ട ലഭിക്കും. അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 55.26 ലക്ഷം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടു.
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ മൂന്നു വർഷം തുടർച്ചയായി കുട്ടികൾക്ക് ഭക്ഷണത്തിനോടൊപ്പം കോഴിമുട്ട നൽകാനാണ് പദ്ധതി. മുട്ട കഴിക്കാത്ത കുട്ടികൾക്ക് പഴം, കടല മിഠായി തുടങ്ങിയവ നൽകുന്നുണ്ട്. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് കോഴിമുട്ട നൽകുന്നത്. അധിക ദിന ചെലവാണ് ഫൗണ്ടേഷൻ വഹിക്കുക. കരാർ ഒപ്പിട്ട ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, അസിം പ്രേംജി ഫൗണ്ടേഷൻ ചെയർമാൻ അസിം പ്രേംജി, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.