പൊൻ കാസിൽ ഫ്രൻഡ്സ് ഈദ് സൗഹൃദ കൂട്ടായ്മ
text_fieldsകനകാ നഗർ പൊൻ കാസിൽ ഫ്രൻഡ്സ് ഈദ് സൗഹൃദ സംഗമം സാമൂഹിക പ്രവർത്തക ബി.ടി. ലളിത നായിക് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കനകാ നഗർ പൊൻ കാസിൽ ഫ്രൻഡ്സ് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജാതി-മത-ഭാഷ-വർണങ്ങൾക്ക് അതീതമായി പരസ്പര ഐക്യം കാത്തുസൂക്ഷിക്കുന്ന കൂട്ടായ്മകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംഗമത്തിൽ സംസാരിച്ചവർ ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തക ബി.ടി. ലളിത നായക് സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മസൂദ് ഷെരീഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മനോഹർ ഇളവരതി, ഖലീമുല്ലഹ് തുടങ്ങിയവർ സംസാരിച്ചു.
തൊട്ടടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തമ്മിൽ അപരിചിതരായി കഴിയുന്ന സാഹചര്യത്തിൽ പരസ്പരം അറിയാനും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും വർഷങ്ങളായി നടന്നുവരുന്ന ഈദ് സൗഹൃദ സംഗമത്തിന് നേതൃത്വം കൊടുക്കുന്നതിലൂടെ സാധ്യമായിട്ടുണ്ടെന്ന് ഹസൻ പൊന്നൻ പറഞ്ഞു. മാനവികമായ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ സൗഹൃദ കൂട്ടായ്മയിലൂടെ മാത്രമേ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈദ് സൗഹൃദ സംഗമ സദസ്സിൽനിന്ന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.