Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2024 8:12 AM IST Updated On
date_range 6 April 2024 8:12 AM ISTതെരഞ്ഞെടുപ്പ് ചട്ടലംഘനം: ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതിന് ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലം ബി.ജെ.പി സ്ഥാനാർഥി കോട്ട ശ്രീനിവാസ പൂജാരി എം.എൽ.സിക്കെതിരെ കൗപ് പൊലീസ് വെള്ളിയാഴ്ച കേസെടുത്തു. കാട്ടിപ്പാടി ത്രിഷ കോളജ് കാമ്പസിൽ പഠനസമയം കയറുകയും ഹാൻഡ് മൈക്ക് ഉപയോഗിച്ച് പ്രസംഗിക്കുകയും വിദ്യാർഥികൾക്ക് അത് ശ്രവിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു എന്നതാണ് കേസിന്നാധാരം. ഒപ്പമുണ്ടായിരുന്ന ഗുർമേഷ് ഷെട്ടി എം.എൽ.എ, മുൻ എം.എൽ.എ ലാലാജി ആർ. മെൻഡം എന്നിവർക്ക് എതിരേയും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story