ചട്ടലംഘനം: മന്ത്രിക്കും ബി.ജെ.പി നേതാവിനുമെതിരെ കേസ്
text_fieldsബംഗളൂരു: വനിതസംഘടന സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണംചെയ്ത കർണാടക ദേവസ്വം മന്ത്രി ശശികല ജൊള്ളെക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്. മന്ത്രിയുടെ മണ്ഡലമായ ബെളഗാവി ജില്ലയിലെ നിപ്പാനിയിൽ ബുധനാഴ്ച സംഘടിപ്പിച്ച വനിതകളെ ആദരിക്കൽ ചടങ്ങിനിടെയാണ് സംഭവം. സ്ത്രീകൾക്ക് മന്ത്രി വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയായിരുന്നു. ബി.ജെ.പി.യുടെ കൊടിയും പരിപാടി നടന്ന മുനിസിപ്പൽ മൈതാനത്ത് ഉയർത്തിയിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പ്രതിപക്ഷപാർട്ടികൾ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെയാണ് കേസെടുത്തത്.
ബംഗളൂരു ബൈട്രായനപുരയിലെ ബി.ജെ.പി നേതാവ് കെ. മുനീന്ദ്ര കുമാറിന്റെ പേരിലും കേസെടുത്തതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞമാസം 27, 28 തീയതികളിലായി മുനീന്ദ്രകുമാറിന്റെ ചിത്രംപതിച്ച, 3.6 കോടി വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.