Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു-​മൈ​സൂ​രു...

ബം​ഗ​ളൂ​രു-​മൈ​സൂ​രു റൂ​ട്ടി​ൽ വൈ​ദ്യു​തി ബ​സ് സ​ര്‍വി​സ് തു​ട​ങ്ങി

text_fields
bookmark_border
ബം​ഗ​ളൂ​രു-​മൈ​സൂ​രു റൂ​ട്ടി​ൽ വൈ​ദ്യു​തി ബ​സ് സ​ര്‍വി​സ് തു​ട​ങ്ങി
cancel
camera_alt

ബം​ഗ​ളൂ​രു-​മൈ​സൂ​രു റൂ​ട്ടി​ൽ ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി വൈ​ദ്യു​തി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു റൂ​ട്ടി​ൽ ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി വൈ​ദ്യു​തി ബ​സ് സ​ര്‍വി​സ് തു​ട​ങ്ങി. ദി​നേ​ന രാ​വി​ലെ 6.45ന് ​ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 9.30ന് ​മൈ​സൂ​രു​വി​ലെ​ത്തും. തി​രി​ച്ച് ഉ​ച്ച​ക്ക് 12ന് ​മൈ​സൂ​രു​വി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് 2.45ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

ഈ ​റൂ​ട്ടി​ൽ വൈ​ദ്യു​തി ബ​സു​ക​ള്‍ക്ക് 300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ നേ​ര​ത്തേ ഒ​രു​ക്കി​യി​രു​ന്നു.

ഒ​രു​ത​വ​ണ പൂ​ര്‍ണ​മാ​യി ചാ​ര്‍ജ് ചെ​യ്താ​ല്‍ 320 കി.​മീ. ദൂ​രം വ​രെ ബ​സു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കും. 43 യാ​ത്ര​ക്കാ​ര്‍ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന എ.​സി സെ​മി സ്ലീ​പ്പ​ര്‍ ബ​സാ​ണ് നി​ര​ത്തി​ലി​റ​ക്കി​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് മ​ടി​ക്കേ​രി, വി​രാ​ജ്പേ​ട്ട്, ദാ​വ​ൻ​ക​രെ, ശി​വ​മൊ​ഗ്ഗ, ചി​ക്ക​മ​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വൈ​ദ്യു​തി ബ​സു​ക​ള്‍ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric busBangalore-Mysore route
News Summary - Electric bus service started on Bangalore-Mysore route
Next Story