തടാകങ്ങളിലെ കൈയേറ്റവും ഒഴിപ്പിക്കും -മുഖ്യമന്ത്രി
text_fieldsബംഗളൂരു: തടാകങ്ങളിലെ കൈയേറ്റവും കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കൈയേറ്റം പൊളിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയിൽപറഞ്ഞു. നഗരത്തിലടക്കമുള്ള വിവിധ തടാകങ്ങളിൽ കൈയേറ്റം വ്യാപകമാണ്. ചിലയിടങ്ങളിൽ ഇതുമൂലം തടാകങ്ങളുടെ വിസ്തൃതിതന്നെ കുറഞ്ഞിട്ടുണ്ട്. തടാകങ്ങൾ കെട്ടിത്തിരിക്കുന്ന സംഭവങ്ങളുമുണ്ട്. നഗരത്തിലെ പ്രധാന അള്‍സൂര്‍ തടാകവും മലിനീകരണം മൂലം നശിക്കുകയാണ്.
തടാകത്തെ മലിനീകരണത്തിൽനിന്ന് സംരക്ഷിക്കണമെന്ന് ദേശീയ ഹരിത ൈട്രബ്യൂണല്‍ നിയോഗിച്ച സമിതി ഈയടുത്ത് ആവശ്യപ്പെട്ടിരുന്നു. തടാകത്തിലെ മലിനീകരണം, പരിഹാരമാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിക്കാന്‍ ഹരിത ട്രൈബ്യൂണലിന്‍റെ ദക്ഷിണ മേഖല ബെഞ്ചായിരുന്നു സമിതി രൂപവത്കരിച്ചത്. തടാകത്തിനെ സംരക്ഷിക്കാൻ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ വാക്വം ഇവാപ്പൊറേഷന്‍ സംവിധാനമുപയോഗിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റും ഖരമാലിന്യം സംസ്‌കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുമെന്ന് ബി.ബി.എം.പി അറിയിച്ചിട്ടുണ്ട്.
നഗരത്തിലെ വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണം വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ച വൻകെട്ടിടങ്ങളാണെന്ന് ബി.ബി.എം.പി കണ്ടെത്തിയുരന്നു. ഇതിനെ തുടർന്ന് ഇത്തരം കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികൾ നടക്കുകയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള വൻ ഓവുചാലുകൾ ൈകയേറിയാണ് ഇത്തരം കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. അനധികൃതമായി നിര്‍മിച്ച 700ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തടാകങ്ങളിലെ കൈയേറ്റവും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.