ഇനി മത്സരിക്കാനില്ലെന്ന് ഈശ്വരപ്പ
text_fieldsബംഗളൂരു: കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ്. ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചു. വരുന്ന ജൂണിൽ ഈശ്വരപ്പക്ക് 75 വയസ്സ് തികയും. 75 വയസ്സായവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പരിഗണിക്കില്ലെന്ന് ബി.ജെ.പിയിൽ അനൗദ്യോഗിക തീരുമാനമുണ്ട്.
എന്നാൽ, ചില സന്ദർഭങ്ങളിൽ ഇതിന് മാറ്റം ഉണ്ടാകാറുണ്ട്. ശിവമൊഗ്ഗ മണ്ഡലം എം.എൽ.എയായ ഈശ്വരപ്പ മണ്ഡലത്തിൽ മകനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇത് നിരാകരിച്ചതിനാലാണ് വിരമിക്കൽ തീരുമാനമെന്നും സൂചനയുണ്ട്. ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രിയായിരുന്നു. ഈശ്വരപ്പ തന്നോട് 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബെളഗാവിയിൽ നിന്നുള്ള കരാറുകാരൻ ആത്മഹത്യ ചെയ്തതോടെയാണ് കഴിഞ്ഞ വർഷം അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. കടുത്ത ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകൾ പതിവായി നടത്തുന്നയാളാണ് ഈശ്വരപ്പ. അല്ലാഹു ബധിരനായതിനാലാണ് പള്ളികളിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതെന്ന് ഈയിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.