‘തമിഴ് തായ് വാഴ്ത്ത്’ നിർത്തിവെപ്പിച്ച് ഈശ്വരപ്പ; അണ്ണാമലൈ മാപ്പുപറയണമെന്ന് ഡി.എം.കെ
text_fieldsബംഗളൂരു: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ വേദിയിലിരിക്കവേ തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ നിർത്തിവെപ്പിച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. ബി.ജെ.പി നേതാക്കളുടെ അസഹിഷ്ണുതയുടെ അടയാളമായി വിലയിരുത്തപ്പെട്ട സംഭവത്തിൽ അണ്ണാമലൈ തമിഴ് ജനതയോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ രംഗത്തുവന്നു. ‘തമിഴ് തായ് വാഴ്ത്തി’നെ തരംതാഴ്ത്തുമ്പോൾ നിശ്ശബ്ദനായിനിന്ന അണ്ണാമലൈ എങ്ങനെയാണ് തമിഴ് മക്കളെ സേവിക്കുകയെന്ന് ഡി.എം.കെ ചോദിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി ധാരണയായതിന് പിന്നാലെയാണ് കർണാടകയിലെ ശിവമൊഗ്ഗയിൽ വിവാദ സംഭവം അരങ്ങേറിയത്. കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനൊപ്പം ചുമതല വഹിക്കുന്നയാളാണ് കെ. അണ്ണാമലൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.