ഗർഭിണിയായ അഭിഭാഷകക്ക് ജഡ്ജി പരീക്ഷയെഴുതാൻ ഇളവ്
text_fieldsമംഗളൂരു: ബംഗളൂരു യാത്രക്കുള്ള പ്രയാസം അറിയിച്ച ഗർഭിണിയായ അഭിഭാഷകക്ക് സിവിൽ ജഡ്ജി പരീക്ഷ മംഗളൂരുവിൽ എഴുതാൻ കർണാടക ഹൈകോടതിയുടെ അനുമതി. ദക്ഷിണ കന്നട ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിന്റെ മേൽനോട്ടത്തിൽ ഇതിനായി പ്രത്യേക പരീക്ഷ കേന്ദ്രം ഒരുക്കി.
മംഗളൂരു സ്വദേശിയായ അഡ്വ. നേത്രാവതിയാണ് ഹൈകോടതി രജിസ്ട്രാർ ജനറൽ കെ.എസ്. ഭരതിന് അപേക്ഷ നൽകിയത്. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരലെ അപേക്ഷ പരിഗണിച്ച് അനുമതി നൽകുകയായിരുന്നു. ഈ പരിഗണന ഹൈകോടതിയുടെ മഹത്ത്വം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാകുമെന്ന് നിരീക്ഷിച്ചു.
കർണാടകയിലെ 57 സിവിൽ ജഡ്ജി ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കഴിഞ്ഞ ജൂലൈയിൽ നടത്തിയ പ്രാഥമിക പരീക്ഷയെഴുതിയ 6000 പേരിൽ മുഖ്യ പരീക്ഷക്ക് അർഹത നേടിയ 1022 അഭിഭാഷകരിൽ ഒരാളാണ് നേത്രാവതി. ഇവർ മംഗളൂരുവിൽ ഞായറാഴ്ച പരീക്ഷ എഴുതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.