വെല്ലുവിളികളെ ദൈവസ്നേഹംകൊണ്ട് എതിരിടുക -മാർത്തോമ മെത്രാപ്പോലീത്ത
text_fieldsബംഗളൂരു: മനുഷ്യനിർമിതമായ വേർതിരിവിന്റെയും വിഭജനത്തിന്റെയും ഭിത്തികൾ ഇടിച്ചുനിരത്തുക എന്നതാണ് മാനവികത എന്ന ആശയത്തിൽ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നതെന്നും വെല്ലുവിളികളെ മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി ദൈവസ്നേഹത്തിൽ പ്രതികരിക്കാൻ കഴിയണമെന്നും മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു.
മെത്രാപ്പോലീത്തയുടെ 75ാം ജന്മദിനത്തോടെ അനുബന്ധിച്ചു 75 ഭവനരഹിതർക്കു ഭവനം നിർമിക്കാൻ രൂപവത്കരിച്ച ‘അഭയം’ പദ്ധതിയിലേക്ക് ട്രസ്റ്റിമാരായ രഞ്ജൻ എബ്രഹാം, അബു മാത്യു എന്നിവർ തുക കൈമാറി. പ്രിംറോസ് മാർത്തോമ ഇടവക ആരംഭിച്ച ‘ഒരു വർഷം ഒരു വീട്’ പദ്ധതിയുടെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവഹിച്ചു. ജേക്കബ് പി. തോമസ് അധ്യക്ഷത വഹിച്ചു. അജിത് അലക്സാണ്ടർ, ജിജോ ഡാനിയേൽ, സെക്രട്ടറി ഷാജൻ ജോസഫ്, വൈസ് പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, ഷേബ തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.