പ്രതിസന്ധികളെ വിശ്വാസക്കരുത്തിൽ നേരിടുക -സആദത്തുല്ല ഹുസൈനി
text_fieldsജമാഅത്തെ ഇസ്ല്ലാമി കേരള ബംഗളൂരു മേഖലക്ക് കീഴിൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ സംഘടിപ്പിച്ച റമദാൻ സംഗമം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: രാജ്യത്തും ലോകത്തും മുസ്ലിംകൾ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വിശ്വാസക്കരുത്തിൽ മുന്നോട്ടുനീങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖലക്കു കീഴിൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ ‘മൈ ഇസ്ലാം മൈ പ്രൈഡ് ആൻഡ് ജോയ്’ പ്രമേയത്തിൽ സംഘടിപ്പിച്ച റമദാൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുർആനുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉണർത്തി.
ആത്മാഭിമാനത്തിന്റെ അടിസ്ഥാനം ഇസ്ലാമായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. വിശ്വാസിയുടെ അഭിമാനത്തിന്റെ ചിഹ്നമാണ് ഖുർആൻ. അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുന്നതിലൂടെ ലോകത്തെ സകല പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കാനുള്ള ആത്മീയ കരുത്ത് വിശ്വാസി ആർജിക്കുന്നു. ഇസ്ലാമാണ് തന്റെ ആത്മാഭിമാനത്തിന്റെ നിദാനമെന്ന് പ്രഖ്യാപിച്ചവരെ തോൽപിക്കാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതീക്ഷയോടെ, ക്ഷമയോടെ നല്ലൊരു പ്രഭാതത്തിനായി കാത്തിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലലാമി കേരള ബംഗളൂരു മേഖലക്ക് കീഴിൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ സംഘടിപ്പിച്ച റമദാൻ സംഗമത്തിലെ റമദാൻ സുഖിൽനിന്ന്
ജമാഅത്തെ ഇസ്ലാമി കേരള-ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽ റഹീം കോട്ടയം അധ്യക്ഷത വഹിച്ചു. ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസ്സൻ പൊന്നൻ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എൻ.എം. അബ്ദുറഹ്മാൻ, കർണാടക അമീർ ഡോ. ബെലഗാമി മുഹമ്മദ് സാദ്, സെക്രട്ടറി ബിലാൽ, എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്, ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ, ബാംഗ്ലൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.പി. അബ്ദുല്ല, എം.എം.എ വൈസ് പ്രസിഡന്റ് അഡ്വ. ഉസ്മാൻ, മുസ്തഫ ടൈംസ്, ഷംലി, എസ്.ഐ.ഒ കേരള ബംഗളൂരു മേഖല പ്രസിഡന്റ് ഫഹദ്, ജി.ഐ.ഒ പ്രസിഡന്റ് ഇ. ഫർഹത്ത് തുടങ്ങിയവർ സംബന്ധിച്ചുറമദാൻ സംഗമത്തിന്റെ 25ാം വാർഷികവേദിയിൽ 25 ഇന ഭാവിപദ്ധതികൾ പ്രഖ്യാപിച്ചു.
ഹിറ മോറൽ സ്കൂൾ സോഫ്റ്റ്വെയർ പ്രകാശനം സആദത്തുല്ല ഹുസൈനി നിർവഹിച്ചു. റമദാൻ സംഗമം കൺവീനർ ഷംസീർ വടകര സ്വാഗതവും മേഖല നാസിം യു.പി. സിദ്ദീഖ് പ്രാർഥനയും നിർവഹിച്ചു. യൂത്ത് പാർലമെന്റോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിവിധ ആശയ, സംസ്കാരത്തിന്റെ വിനിമയ വേദിയായി മാറിയ ‘റമദാൻ സൂഖ്’ റമദാൻ സംഗമത്തിൽ ശ്രദ്ധേയമായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.