Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ്യാ​ജ വാ​ർ​ത്ത: 18...

വ്യാ​ജ വാ​ർ​ത്ത: 18 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു

text_fields
bookmark_border
വ്യാ​ജ വാ​ർ​ത്ത: 18 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു
cancel

ബം​ഗ​ളൂ​രു: വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്നു മാ​സ​ത്തി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത​ത് 18 കേ​സു​ക​ൾ. വ്യാ​ജ​വാ​ർ​ത്ത പ്ര​തി​രോ​ധി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് ഐ.​ടി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​സോ​ർ​ഡ​ർ ടാ​ക്ലി​ങ് യൂ​നി​റ്റാ​ണ് (ഐ.​ഡി.​ടി.​യു) ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് കേ​സി​ലു​ൾ​പ്പെ​ട്ട​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. ര​ണ്ട് കേ​സ്‌ ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​നും ഒ​രെ​ണ്ണം ജെ.​ഡി.​എ​സി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​നു​മാ​ണ് എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​സോ​ർ​ഡ​ർ ടാ​ക്ലി​ങ് യൂ​നി​റ്റ് ആ​രം​ഭി​ച്ച​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മൂ​ന്നു മാ​സ​ത്തെ പ്ര​വ​ർ​ത്ത​നം. ഒ​മ്പ​തം​ഗ​ങ്ങ​ളാ​ണ് യൂ​നി​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്റ​ർ​നെ​റ്റി​ൽ ദി​വ​സ​വും 64,000 ആ​ർ​ട്ടി​ക്കി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ളു​ടെ സ​ത്യം ക​ണ്ടു​പി​ടി​ക്കാ​ൻ 537 ഫാ​ക്ട് ചെ​ക്കു​ക​ൾ ന​ട​ത്തി​യ​താ​യും അ​റി​യി​ച്ചു. കൂ​ടു​ത​ൽ സാ​ങ്കേ​തി​ക മി​ക​വോ​ടെ യൂ​നി​റ്റ് വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake news spreadingInformation Disorder Tackling Unit
News Summary - Fake News Spreading
Next Story