ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ് ഇന്ന്; ഒരുക്കം പൂർണം
text_fieldsബംഗളൂരു: ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ വിസ്ഡം ബാംഗ്ലൂർ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കർണാടക സർക്കാറിന്റെ മുഖ്യാതിഥി കൂടിയായെത്തിയ മുഖ്യപ്രഭാഷകൻ യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി ഷാർജക്ക് കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ബന്നൂർ, സി.ടി. മഹമൂദ്, അബ്ദുറഹ്മാൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉദ്ഘാടകനായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ഇബ്നു സലീം, വിസ്ഡം നാഷനൽ വിങ് കോഓഡിനേറ്റർ റഷീദ് മാസ്റ്റർ എന്നിവർ ബംഗളൂരുവിലെത്തി. ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. വിശാലമായ പാർക്കിങ് സൗകര്യമുള്ള പാലസ് ഗ്രൗണ്ടിൽ പരിപാടിക്കായി എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.