മുഖ്യമന്ത്രിയുടെ രൂപത്തിൽ രക്തം ഒഴുക്കി കർഷകപ്രതിഷേധം
text_fieldsബംഗളൂരു: കർഷകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ രൂപത്തിൽ രക്തം ഒഴുക്കി കർഷകരുടെ പ്രതിഷേധം.കാർഷിക ഉൽപന്നങ്ങൾക്ക് വില വർധന ആവശ്യപ്പെട്ട് മാണ്ഡ്യയിലെ കർഷകർ നടത്തുന്ന സമരത്തിലാണിത്.
സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് കർഷകർ മാണ്ഡ്യ നഗരത്തിലെ എം. വിശ്വേശ്വരയ്യ പ്രതിമക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സമരത്തിന്‍റെ 52ാം ദിവസമാണ് കർഷകർ മുഖ്യമന്ത്രിയുടെ രൂപത്തിൽ രക്തം ഒഴുക്കി പ്രതിഷേധിച്ചത്.
കർഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് തങ്ങൾ രക്തം അർപ്പിക്കുകയാണെന്ന് കർഷകർ പറഞ്ഞു. രണ്ടു മാസമായി സമരം തുടർന്നിട്ടും തങ്ങളെ സർക്കാർ അവഗണിക്കുകയാണ്. കർഷകർ അടുത്തിടെ മാണ്ഡ്യയിൽ ബന്ദും നടത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും പാലിക്കപ്പെട്ടില്ലെന്ന് ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.