ഫെയ്മ വിഷുക്കൈനീട്ടം നടത്തി
text_fieldsബംഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) കർണാടക വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചു. ഇന്ദിരാനഗർ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കർണാടക പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രഫ. രാജീവ് ഗൗഡ ഉദ്ഘാടനം ചെയ്തു. ഫെയ്മ കർണാടക പ്രസിഡൻറ് റജികുമാർ അധ്യക്ഷത വഹിച്ചു.
സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ചെയർപേഴ്സൻ കുമാരി ഷിബുലാൽ, സി.ജെ. ബാബു, കസ്റ്റംസ് അഡി. കമീഷണർ ഗോപകുമാർ, നടി ശ്രീദേവി ഉണ്ണി, നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത്, കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡൻറ് ചന്ദ്രശേഖരൻ നായർ, ശ്രീ നാരായണ സമിതി പ്രസിഡൻറ് രാജ് മോഹൻ, സെക്രട്ടറി രാജേന്ദ്രൻ, കൈരളി കലാസമിതി സെക്രട്ടറി പി.കെ. സുധീഷ്, ബാംഗ്ലൂർ മലയാളി ഫോറം സെക്രട്ടറി മധു കലമാനൂർ, നെലമംഗല കേരള സമാജം പ്രതിനിധി സതീഷ്, ഫെയ്മ കർണാടക സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികൾ, വിഷുക്കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഷുക്കൈനീട്ടം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.