വിലക്കുറവിന്റെ ഉത്സവം തീർത്ത് ലുലു എൻഡ് ഓഫ് സീസൺ സെയിൽ
text_fieldsബംഗളൂരു: ഗുണമേന്മയുള്ള ബ്രാൻഡഡ് ഉൽപന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവർണാവസരവുമായി ബംഗളൂരു ഓൺ ലീവ് കാമ്പയിന് ലുലുവിൽ വ്യാഴാഴ്ച തുടക്കമാകും.
ലുലു മാൾ, ലുലു ഹൈപ്പർമാർക്കറ്റ് രാജാജി നഗർ, ബംഗളൂരു വി.ആറിലെ ലുലു ഡെയ്ലി, റിയോ സ്റ്റോറുകളിലും ഫോറം ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്ലിയിലുമാണ് ഓഫർ. 50 ശതമാനത്തിലേറെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് ലഭിക്കും.
ജനുവരി 12 വരെയാണ് ഫ്ലാറ്റ് 50 സെയിൽ നടക്കുന്നത്. ഈ നാലു ദിവസവും അർധരാത്രി വരെ ലുലു സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും. ലോകോത്തര ബ്രാൻഡുകളുടെ ലാപ്ടോപ്, മൊബൈൽ, ടാബ്, ഹെഡ്സെറ്റ്, സ്മാർട്ട് വാച്ചുകൾ, ടെലിവിഷൻ, ഗൃഹോപകരണങ്ങൾ എന്നിവക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ലുലു ഫാഷൻ സ്റ്റോറിൽ പ്രധാനപ്പെട്ട ബ്രാൻഡഡ് വസ്ത്രശേഖരങ്ങൾ പകുതി വിലയ്ക്ക് ലഭ്യമാണ്. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളുമുണ്ട്. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ എന്നിവക്ക് മികച്ച വിലക്കുറവുണ്ട്.
ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേകം ഓപ്ഷനിലൂടെ (ലേലം) ആകർഷകമായ ഉൽപന്നങ്ങൾ മികച്ച നിരക്കിൽ സ്വന്തമാക്കാനും അവസരമുണ്ട്. ലുലുവിന്റെ ഓൺലൈൻ ഡെലിവറി ആപ് വഴിയും ഈ ഓഫറുകളിൽ ഓർഡറുകൾ ലഭ്യമാണെന്ന് ലുലു അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.