പ്രകോപന പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsബംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ മുദോൾ പൊലീസ് കേസെടുത്തു. സെപ്റ്റംബർ 19ന് ശിവജി സർക്ക്ളിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയാണ് സംഭവം. ടിപ്പു സുൽത്താനും ഔറംഗസേബും തെമ്മാടികളാണ്.
ടിപ്പു സുൽത്താൻ ലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ് കൊന്നൊടുക്കിയതെന്നുമാണ് ബസനഗൗഡ യത്നാൽ പറഞ്ഞത്. നിലവിൽ 36 -37 എഫ്.ഐ.ആറുകൾ എനിക്കെതിരെയുണ്ടെന്നും നിങ്ങൾക്ക് വേണ്ടത്ര എഫ്.ഐ.ആറുകൾ എനിക്കെതിരെ രജിസ്റ്റർ ചെയ്തോളൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു. പ്രസംഗം പ്രകോപനപരവും സാമൂഹിക ഐക്യത്തെ തകർക്കുന്നതുമായിരുന്നുവെന്നും അതുകൊണ്ട് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും ബാഗൽകോട്ട് ജില്ല പൊലീസ് സൂപ്രണ്ട് അമർനാഥ് റെഡ്ഡി പറഞ്ഞു.
രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിനെയും ഭാര്യയെയും അർധ പാകിസ്താനി എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് ബസനഗൗഡ യത്നാലിനെതിരെ കർണാടക ഹൈകോടതിയിൽ കേസുണ്ട്. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിനും വ്യക്തിഹത്യക്കും രണ്ട് ദിവസം മുമ്പാണ് കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയുടെ ജാതി ചോദിച്ച യത്നാൽ രാഹുലിന്റെ അമ്മ ഇറ്റലിക്കാരിയും അച്ഛൻ മുഗൾ വംശജനുമാണെന്ന് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.