'സവർക്കർ റാലി'ക്കിടെ കാർ തകർത്തു; കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ നേതാവിന്റെ സഹോദരിക്കെതിരെ കേസ്
text_fieldsശിവമൊഗ്ഗ: മുസ്‍ലിം യുവാവിന്റെ കാർ തകർത്ത കേസിൽ 10 ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ഈ വർഷം ആദ്യം കൊല്ലപ്പെട്ട ഹർഷ എന്ന ബജ്‌റംഗ്ദൾ നേതാവിന്റെ സഹോദരി അശ്വിനി അടക്കമുള്ളവർക്കെതിരെയാണ് കർണാടകയിലെ ശിവമൊഗ്ഗ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സയ്യിദ് പർവേസ് എന്ന യുവാവിന്റെ ഇന്നോവ കാറിനാണ് സംഘം കേടുവരുത്തിയത്.
ഒക്ടോബർ 22ന് വൈകീട്ട് 5.15 നാണ് കേസിനാസ്പദമായ സംഭവം. അശ്വിനി അടക്കമുള്ള ഏതാനും ബജ്‌റംഗ്ദൾ പ്രവർത്തകർ ബൈക്കുകളുമായി സവർക്കർ റാലി നടത്തുന്നതിനിടെ സയ്യിദ് പർവേസിന്റെ ഇന്നോവ കാർ അടിച്ചു തകർക്കുകയായിരുന്നു. "ജയ് ശ്രീറാം" എന്ന് ആക്രോശിച്ചാണ് അക്രമം അഴിച്ചുവിട്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അക്രമികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 416, 143,147,427, 149 വകുപ്പുകൾ പ്രകാരം കേസെടുത്തു.
സംഭവത്തിന് ശേഷം ഹർഷയുടെ വസതിക്ക് സമീപം മാരകായുധങ്ങളുമായി ബൈക്കുകളിൽ ഒരുസംഘം എത്തിയതായി പൊലീസ് പറഞ്ഞു. വീടിന് സമീപം മുദ്രാവാക്യം വിളിക്കുകയും തടയാൻ ശ്രമിച്ച പ്രകാശ് എന്നയാൾക്ക് നേരെ കല്ലെറിയുകയും ചെയ്തുവത്രെ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.