ഫർണിച്ചർ ഗോഡൗണിൽ അഗ്നിബാധ
text_fieldsമംഗളൂരു: ജെപ്പിനമൊഗരു യെക്കുരുവിൽ ദേശീയപാത 66ന് സമീപം രാത്രി 11.30ഓടെയുണ്ടായ തീപിടിത്തത്തിൽ ഗോഡൗണിനും സമീപത്തെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സദാശിവ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ സെക്കൻഡ് ഹാൻഡ് ഫർണിച്ചറുകൾ ഉൾപ്പെടെ വിവിധ ഉപയോഗ വസ്തുക്കളുണ്ടായിരുന്നു.അവയിൽ പലതും കത്തിനശിച്ചു. സംഭവത്തിൽ തൊട്ടടുത്ത കെട്ടിടത്തിനും നേരിയ കേടുപാടുകൾ സംഭവിച്ചു.
പാണ്ഡേശ്വർ, കദ്രി, ബണ്ട്വാൾ, മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (എം.സി.എഫ്) എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. രാത്രി വൈകി ആരംഭിച്ച അഗ്നിശമന പ്രവർത്തനം പുലർച്ച അഞ്ചുവരെ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.