സംസ്ഥാന ഹജ്ജ് ഭവനിൽ തീപിടിത്തം
text_fieldsബംഗളൂരു: ഹെഗ്ഡേ നഗറിലെ തിരുമേനഹള്ളിക്കടുത്തുള്ള സംസ്ഥാന ഹജ്ജ് ഭവനിൽ തീപിടിത്തം. ഇലക്ട്രിക് ഷോർട്ട് സർക്ക്യൂട്ടാണ് കാരണം. ഹജ്ജ് ഭവനിലെ മുകൾനിലയിലുള്ള ഓഡിറ്റോറിയത്തിലാണ് തീപടർന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വൻതോതിൽ പുക ഉയർന്നതോടെ ജീവനക്കാർ തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമില്ല. ജീവനക്കാർ അവസരോചിതമായി ഇടപെട്ടതോടെയാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. നാശനഷ്ടം എത്രയുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ-ഹജ്ജ് വകുപ്പ് മന്ത്രി റഹ്മാൻഖാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.