പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തം; 27 വാഹനങ്ങൾ കത്തിച്ചാമ്പലായി
text_fieldsബംഗളൂരു: നഗരത്തിൽ നയന്തഹള്ളി ഗംഗോഡനഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വെള്ളിയാഴ്ച പുലർച്ചയുണ്ടായ അഗ്നിബാധയിൽ 27 വാഹനങ്ങൾ കത്തിനശിച്ചു. 26 ഓട്ടോറിക്ഷകളും കാറുമാണ് കത്തിയത്. ആളപായമില്ല. 200 അടി വിസ്തൃതിയും 100 അടി താഴ്ചയുമുള്ള കേന്ദ്രത്തിൽ പ്ലാസ്റ്റിക് ചവറുകൾ ഇറക്കിയും തരംതിരിച്ചവ കൊണ്ടുപോകാനും നിർത്തിയിട്ട വാഹനങ്ങളെയാണ് തീ വിഴുങ്ങിയത്.
ഡ്രൈവർമാർ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. നഗരഭാവിയിൽനിന്നും പരിസരങ്ങളിൽനിന്നുമായി എത്തിയ അഞ്ച് യൂനിറ്റ് അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.