തീപിടിത്തം: കോറമംഗലയിലെ പബിൽ സുരക്ഷവീഴ്ച
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസം കോറമംഗലയിലെ നാലുനില കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന പബ് തീപിടിത്തത്തിൽ നശിച്ചതിനു പിന്നാലെ നഗരത്തിലെ ഇത്തരം കേന്ദ്രങ്ങളിൽ അധികൃതർ പരിശോധന കർശനമാക്കി. കോറമംഗലയില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് അഗ്നിരക്ഷാസേനയുടെ കണ്ടെത്തല്‍. നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പബില്‍ നിന്നാണ് തീപടര്‍ന്നത്.
അഗ്നിരക്ഷാസേനക്ക് നല്കിയ കെട്ടിടത്തിന്റെ രൂപരേഖയില്‍നിന്ന് മാറ്റം വരുത്തിയാണ് പബ് സ്ഥാപിച്ചിരുന്നത്. തീ അണക്കാൻ മതിയായ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. അതേസമയം, നഗരത്തിലെ പബുകളിലും ബാറുകളിലും ഹോട്ടലുകളിലും അഗ്നിരക്ഷാസേനയുടെ സുരക്ഷ പരിശോധന നടന്നു.
സുരക്ഷ നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ സ്ഥാപനയുടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തില്‍ തീപിടിത്ത സാധ്യതയുള്ള മുഴുവന്‍ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.