മഞ്ഞിനിക്കര ബാവായുടെ പെരുന്നാളിന് കൊടിയേറി
text_fieldsബംഗളൂരു: കെ.ആർ പുരം സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ പ്രധാന പെരുന്നാളിന് ഇടവക വികാരി എം.യു. പൗലോസ് കൊടി ഉയർത്തി.
ഫെബ്രുവരി 17 മുതൽ 19 വരെ പ്രധാന പെരുന്നാൾ നടക്കും. വെള്ളിയാഴ്ച കൗമ റമ്പാച്ചന്റെ നേതൃത്വത്തിൽ കൺവെൻഷനും ശനി, ഞായർ ദിവസങ്ങളിൽ അങ്കമാലി മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പൊലീത്തയായ മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ മൂന്നിൽമേൽ കുർബ്ബാനയും ഉണ്ടായിരിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് എല്ലാ പള്ളികളിൽനിന്നും വിശ്വാസികൾ കാൽനടയായി തിരുശേഷിപ്പ് സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.