40 കോടിയുടെ വനഭൂമി തിരിച്ചുപിടിച്ചു
text_fieldsബംഗളൂരു: യെലഹങ്ക മാരസാന്ദ്രയിൽ 40 കോടി വിലവരുന്ന 2.1 ഏക്കർ വനഭൂമി കൈയേറ്റം വനംവകുപ്പ് തിരിച്ചുപിടിച്ചു. സർശവ നമ്പർ 182ൽ ഉൾപ്പെടുന്ന ഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഈ ഭൂമിയിൽ വനവത്കരണത്തിനായി നാടൻ ചെടിയിനങ്ങൾ വെച്ചുപിടിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വനഭൂമി കൈയേറിയ ഭൈരറെഡ്ഡി എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇതുവരെ വിവിധ മേഖലകളിലായി ഏകദേശം ആകെ 3,000 കോടി വിലവരുന്ന 103 ഏക്കർ വനഭൂമി കൈയേറ്റമാണ് ഒഴിപ്പിച്ചത്. ബി.എം കാവൽ കഗ്ഗാലിപുര സോണിൽ 27.2 ഏക്കർ, ബി.എം കാവൽ മൈലസാന്ദ്രയിൽ 16.9 ഏക്കർ, തുറഹള്ളി വനമേഖലയിലെ കെച്ചനഹള്ളിയിൽ 16.9 ഏക്കർ, സുളിക്കരെ റിസർവ് ഫോറസ്റ്ററ് മേഖലയിൽ 2.3 ഏക്കർ, യു.എം കാവലിൽ ഒരു ഏക്കർ, ആനേക്കൽ റാഗിഹള്ളിയിൽ14.4 ഏക്കർ, ബംഗളൂരു പീനിയ ജറകബന്ദെ കാവലിൽ 18 ഏക്കർ, യെലഹങ്ക സോൺ കൊത്തനൂരിൽ 17.3 ഏക്കർ, മാരസാന്ദ്രയിൽ 2.1 ഏക്കർ, യെലഹങ്കയിൽ 3.6 ഏക്കർ എന്നിങ്ങനെയാണ് കൈയേറ്റം ഒഴിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.