വനംമന്ത്രി എച്ച്.എം.ടി ഭൂമിയിൽ അതിക്രമിച്ചു കയറി -കുമാരസ്വാമി
text_fieldsബംഗളൂരു: കേന്ദ്ര വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടി വളപ്പിൽ കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അനധികൃതമായി പ്രവേശിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി.
കഴിഞ്ഞ ദിവസം മരംമുറി സംബന്ധിച്ച വിലയിരുത്തലിനായി വനംമന്ത്രി എച്ച്.എം.ടിയിലെത്തിയതു സംബന്ധിച്ചായിരുന്നു കുമാരസ്വാമിയുടെ പരാമർശം. ‘വനംമന്ത്രി എച്ച്.എം.ടി ഭൂമിയിൽ അനധികൃതമായി പ്രവേശിച്ചിരിക്കുകയാണ്. എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണ്.
അതിനായി നിയമപരമായി തങ്ങൾ പോരാടുമെന്നും എന്നാൽ, ആ വിഷയം തങ്ങൾ പൊതുമധ്യത്തിൽ ഉന്നയിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. 2022ൽ കനറ ബാങ്കിന് നൽകിയ ഭൂമിയിലാണ് വനംമന്ത്രി സന്ദർശനം നടത്തിയത്. അത് കനറ ബാങ്കിന് പാട്ടത്തിന് നൽകിയതല്ലെന്നും വിറ്റ ഭൂമിയാണെന്നും ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, വനംമന്ത്രി അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.