Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2024 3:40 PM GMT Updated On
date_range 21 Jun 2024 3:40 PM GMTപ്ലാവ് മുറിക്കാൻ അനുമതിക്ക് കൈക്കൂലി; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: പ്ലാവ് മുറിക്കുന്നതിന് അനുമതി ലഭിക്കാൻ 4000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്തൂർ സബ് ഡിവിഷൻ ഓഫീസർ കെ.ബങ്കാരപ്പയാണ് അറസ്റ്റിലായത്.
ഷിരൂരിലെ മുഹമ്മദ് അൻവർ ഹസന്റെ പരാതിയെത്തുടർന്നാണ് ലോകായുക്ത കെണിയൊരുക്കിയത്. തന്റെ പട്ടയ ഭൂമിയിലെ പ്ലാവ് മുറിക്കാനുള്ള ലൈസൻസിന് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ലോകായുക്ത മംഗളൂരു ഡിവിഷൻ സൂപ്രണ്ട് എം.എ.നടരാജിന്റെ നിർദേശത്തിൽ ഉഡുപ്പി ലോകായുക്ത ഡിവൈ.എസ്.പി കെ.പ്രകാശിന്റെ നേതൃത്വലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story