വനം ഉദ്യോഗസ്ഥനെ അപമാനിച്ചു; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ൈകയേറ്റ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ അപമാനിച്ച ബൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ പൊലീസ് കേസെടുത്തു. ബെൽത്തങ്ങാടി താലൂക്കിലെ ൈകയേറ്റഭൂമിയിൽ അനധികൃത നിർമാണം നടത്താനായി പണികൾ തുടങ്ങിയിരുന്നു. ലോകേഷ് ഗൗഡ എന്നയാളാണ് ഇതിനു പിന്നിൽ. ഒക്ടോബർ 13ന് ഇത് ഒഴിപ്പിക്കാനായി വനം ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇതിനിടെ ഉപ്പിനങ്ങാടി റേഞ്ചിലെ ഉദ്യോഗസ്ഥനായ കെ.കെ. ജയപ്രകാശിനെ എം.എൽ.എ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ മാസം ഏഴിന് കലെഞ്ചെ ഗ്രാമത്തിൽ വനഭൂമിയിൽ വീട് നിർമാണം അധികൃതർ തടഞ്ഞിരുന്നു.
കുടുംബം വർഷങ്ങളായി കൈവശം വെക്കുന്ന ഭൂമിയിലെ ഈ നടപടി പ്രതിഷേധത്തിനിടയാക്കി. വിവരമറിഞ്ഞെത്തിയ എം.എൽ.എ വനം ഉദ്യോഗസ്ഥനെ നാട്ടുകാരുടെ മുന്നിലിട്ട് അധിക്ഷേപിച്ചു എന്നാണ് പരാതി. ഇരുവകുപ്പുകളുടെയും കീഴിലുള്ള ഭൂമികളിലെ കൈയേറ്റം കണ്ടെത്താൻ വനം-റവന്യൂ വകുപ്പുകൾ യോജിച്ച് സർവേ നടത്തുകയാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.