Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2023 8:16 AM IST Updated On
date_range 6 April 2023 8:16 AM ISTബന്ദിപ്പുരിൽ നാലു ദിവസത്തേക്ക് സവാരി നിർത്തിവെച്ചു
text_fieldsbookmark_border
ബംഗളൂരു: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പുർ കടുവ സങ്കേതത്തിൽ നാലു ദിവസത്തേക്ക് വനസവാരി നിർത്തിവെച്ചു. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗർ ഡെപ്യൂട്ടി കമീഷണർ ഡി.എസ്. രമേശ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങൾക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story