മുൻ ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ ബി.ജെ.പി വിമത സ്ഥാനാർഥി
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ഉപ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ റിബൽ സ്ഥാനാർഥിയാവുന്നു. വെള്ളിയാഴ്ച ശിവമൊഗ്ഗ ബഞ്ജാര ഭവനിൽ വിളിച്ചുചേർത്ത അനുയായികളുടെ യോഗത്തിൽ താൻ ശിവമൊഗ്ഗ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പ തന്നെ ചതിച്ചുവെന്ന് ഈശ്വരപ്പ പറഞ്ഞു. തന്റെ മകന് വാഗ്ദാനംചെയ്ത ഹാവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എം.എൽ.എയാണ് ബി.ജെ.പി സ്ഥാനാർഥി. യെദിയൂരപ്പയുടെ ഉറപ്പിൽ വിശ്വസിച്ച് മകനുവേണ്ടി ഹാവേരി മണ്ഡലത്തിൽ പ്രചാരണം നടന്നുവരികയായിരുന്നു.
കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത് ലാജെക്ക് യെദിയൂരപ്പ സീറ്റ് നൽകി. അദ്ദേഹത്തിന്റെ മകനും സീറ്റ് കൊടുത്തു. തന്റെ മകനെ പറഞ്ഞ് പറ്റിച്ചു. യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലമാണ് ശിവമൊഗ്ഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.