ഓട്ടോ ഡ്രൈവറുടെ മർദനമേറ്റ് മുൻ ഗോവ എം.എൽ.എ മരിച്ചു
text_fieldsലാവൂ മാലെദാർ
ബംഗളൂരു: ബെളഗാവിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ അടിയേറ്റ ഗോവ മുൻ എം.എല്‍.എ കുഴഞ്ഞുവീണു മരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബളഗാവിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ലാവൂ മാലെദാറാണ് (68) മരിച്ചത്.വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോഡ്രൈവർ മുൻ എം.എൽ.എയെ പലതവണ മർദിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.ഹോട്ടലിലേക്കു മടങ്ങിയ എം.എല്‍.എ കോണിപ്പടിയില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു.
ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഗോവ പൊലീസ് ഡിവൈ.എസ്.പിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് എം.ജി.പി പ്രതിനിധിയായി 2012ല്‍ നിയമസഭയിലെത്തിയത്. മൂന്നുവർഷം മുമ്പ് കോണ്‍ഗ്രസില്‍ ചേർന്ന ലാവു മാലെദാർ 2022ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.