മുൻ എം.എൽ.എ എച്ച്. നിംഗപ്പ ജെ.ഡി-എസിൽ തിരിച്ചെത്തി
text_fieldsബംഗളൂരു: തുമകുരു റൂറൽ മുൻ എം.എൽ.എ എച്ച്. നിംഗപ്പ കോൺഗ്രസ് വിട്ട് ജെ.ഡി-എസിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിൽ ജെ.ഡി-എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നിംഗപ്പക്ക് പാർട്ടി പതാകയും ഷാളും കൈമാറി. 2022 നവംബറിലാണ് നിംഗപ്പ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്.
കെ.എ. തിപ്പെസ്വാമി എം.എൽ.സി, മുൻ എം.എൽ.എ തിമ്മരായപ്പ, ജെ.ഡി-എസ് ബംഗളൂരു സിറ്ററി യൂനിറ്റ് പ്രസിഡന്റ് എച്ച്.എം. രമേശ് എന്നിവർ സന്നിഹിതരായി. അതേസമയം, കഴിഞ്ഞ ശനിയാഴ്ച ജെ.ഡി-എസിെന്റ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് നജ്മ നസീർ ചിക്കനെരാലെ അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.