2.35 കോടിയുടെ മയക്കുമരുന്ന് പിടികൂടി; വിദേശികളടക്കം നാലുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) ലഹരി വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയിൽ വിപണിയിൽ 2.35 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്ന് വിദേശികളടക്കം നാലുപേർ അറസ്റ്റിലായി. ഘാന സ്വദേശി ഇമ്മാനുവൽ ക്വാസി (32), നൈജീരിയയിൽ നിന്നുള്ള ചൈനാസ സിപ്രിലാൻ ഒക്കോയെ (38), കാലു ചുക്വ (40) എന്നിവരാണ് അറസ്റ്റിലായ വിദേശികൾ. ഇവരിൽ നിന്ന് 730 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ, 1273 എക്സ്റ്റസി ഗുളികകൾ, 42 ഗ്രാം ഹൈഡ്രോ കഞ്ചാവ്, നാല് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.
സോളദേവനഹള്ളി, ആർ.എം.സി യാർഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ വാടകക്ക് താമസിച്ചിരുന്ന പ്രതികൾ ടൂറിസ്റ്റ് വിസയിലും ബിസിനസ് വിസയിലും ഇന്ത്യയിലെത്തിയവരാണ്. ഇവർ വിവിധ തരം നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആർ.എം.സി യാർഡ് സ്വദേശിയാണ് അറസ്റ്റിലായ നാലാമൻ. ഇയാളുടെ പേരുവിവരങ്ങൾ കൃത്യമായി ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.