ഗോൾഫ് ഡ്രൈവിങ് സാമർഥ്യവുമായി നാലു വയസ്സുകാരൻ സമർഥ് വിജയ്
text_fieldsബംഗളൂരു: മുൻ മന്ത്രി മുരുഗേഷ് നിരാണിയുടെ മൂന്ന് വയസ്സും 10 മാസവും പ്രായമുള്ള പേരക്കുട്ടി സമർഥ് വിജയ് നിരാനി ഗോൾഫ് വണ്ടി ഓടിച്ച് റെക്കോഡ് സ്ഥാപിച്ചു.
കുട്ടിയുടെ കഴിവ് കണ്ടറിഞ്ഞ പിതാവ് വിജയും മാതാവ് സുസ്മിതയും വിഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്കും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്കും അയക്കുകയായിരുന്നു. തുടർന്ന് വിധികർത്താക്കൾ മുധോല നഗരത്തിലെത്തി പരിശോധന നടത്തി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും കുട്ടിയുടെ ഡ്രൈവിങ് മിടുക്കിന് അവാർഡുകളും മെഡലുകളും നൽകി ആദരിച്ചു. സമർഥ് കരസ്ഥമാക്കുന്ന രണ്ടാമത്തെ അവാർഡാണിത്. രണ്ടു വയസ്സും 10 മാസവുമുള്ളപ്പോൾ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ ചൊല്ലിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ നിന്നും ആദ്യ അവാർഡ് ലഭിച്ചിരുന്നു.
സമർഥ് സംസാരിക്കാൻ തുടങ്ങിയതുമുതൽ അവന്റെ അമ്മൂമ്മ അവനെ വീട്ടിൽ ശ്ലോകങ്ങൾ പഠിപ്പിക്കുമായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ഗിന്നസ്, ലിംക, ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ അപേക്ഷിച്ചിരുന്നു. എല്ലാത്തിലും സമർഥ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നും ഏഷ്യ റെക്കോഡ്സുകളിൽ നിന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സമർഥിനെ ഗിന്നസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ലിംകയിൽ നിന്ന് അടുത്ത മാസം വിധികർത്താക്കൾ വരുമെന്നും സുസ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.