ബംഗളൂരു സ്വദേശികളായ നാലുയുവാക്കൾ തടാകത്തിൽ മുങ്ങിമരിച്ചു
text_fieldsRepresentational Image
ബംഗളൂരു: ബംഗളൂരുവിൽനിന്ന് വിനോദയാത്ര പോയ നാലുയുവാക്കൾ തടാകത്തിൽ മുങ്ങിമരിച്ചു. ദേവനഹള്ളി രാമനാഥപുരയിലാണ് സംഭവം. ആർ.ടി നഗർ സ്വദേശികളായ ഷെയ്ക്ക് താഹിറ, തൗഹീദ്, ഷാഹിദ്, ഫൈസൽഖാൻ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച നന്ദി ഹിൽസിലേക്ക് യാത്ര പോയതായിരുന്നു നാൽവർസംഘം. തിരിച്ചുവരുന്നതിനിടെ രാമനാഥപുര തടാകത്തിൽ നീന്താനിറങ്ങിയതോടെ അപകടത്തിൽപെട്ടു. കൂട്ടത്തിൽ ഒരാൾക്ക് നീന്തലറിയില്ലായിരുന്നെന്നും മറ്റു മൂന്നുപേരും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുങ്ങിമരിച്ചതെന്നും പൊലീസ് പറഞ്ഞു.
ബൈക്കുകളും വസ്ത്രങ്ങളും മറ്റും കരയിലിരിക്കുന്നതുകണ്ടാണ് ഗ്രാമവാസികൾ അപകടത്തെക്കുറിച്ച് മനസ്സിലാക്കിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. വിശ്വനാഥപുര പൊലീസും അഗ്നി രക്ഷസേനയുമെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ഞായറാഴ്ച രാത്രി രണ്ടുപേരുടെയും തിങ്കളാഴ്ച രാവിലെ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.