Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഫ്രാ​ഞ്ചൈ​സി​ങ്ങി​ന്റെ...

ഫ്രാ​ഞ്ചൈ​സി​ങ്ങി​ന്റെ പേ​രി​ൽ ത​ട്ടി​പ്പെ​ന്ന്; ഭ​ക്ഷ​ണ​ശാ​ല ഉ​ട​മ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
fraud
cancel

ബം​ഗ​ളൂ​രു: ഫ്രാ​ഞ്ചൈ​സി​ങ്ങി​ന്റെ പേ​രി​ൽ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബം​ഗ​ളൂ​രു​വി​ലെ ഇ​ഡ്ലി ഗു​രു ഭ​ക്ഷ​ണ​ശാ​ല ഉ​ട​മ കാ​ർ​ത്തി​ക് ഷെ​ട്ടി​ക്കെ​തി​രെ കാ​മാ​ക്ഷി പാ​ള​യ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഫ്രാ​ഞ്ചൈ​സി​ങ്ങി​ന്റെ പേ​രി​ൽ ഷെ​ട്ടി​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ കെ​ട്ടി​വെ​ച്ച​തി​ൽ ന​ഷ്ട​മു​ണ്ടാ​യ​താ​യി ചേ​ത​ൻ എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

ഷെ​ട്ടി​യു​ടെ ഭാ​ര്യ മ​ഞ്ജു​ള, പി​താ​വ് ബാ​ബു ഷെ​ട്ടി, ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​​ക്കെ​തി​രെ​യും കേ​സു​ണ്ട്. കേ​സെ​ടു​ത്ത​ത​റി​ഞ്ഞ് മും​ബൈ​യി​ലേ​ക്കു​പോ​യ ഷെ​ട്ടി​യെ ക​ർ​ണാ​ട​ക പൊ​ലീ​സ് അ​വി​ടെ ചെ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

നി​ക്ഷേ​പം ശേ​ഖ​രി​ച്ച് വ​ഞ്ചി​ച്ചെ​ന്ന് 10 പേ​രി​ൽ​നി​ന്ന് പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ് പ്ര​ത്യേ​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudRestaurant OwnerFranchising
News Summary - Fraud in the name of franchising; Case against restaurant owner
Next Story