Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹുബ്ബള്ളിയിൽ കനത്ത...

ഹുബ്ബള്ളിയിൽ കനത്ത സുരക്ഷ: ഈദ്ഗാഹ് മൈതാനത്ത് ഗണേശപൂജ

text_fields
bookmark_border
ഹുബ്ബള്ളിയിൽ കനത്ത സുരക്ഷ: ഈദ്ഗാഹ് മൈതാനത്ത് ഗണേശപൂജ
cancel

ബം​ഗ​ളൂ​രു: വി​നാ​യ​ക​ച​തു​ർ​ഥി ദി​ന​ത്തി​ൽ ഹു​ബ്ബ​ള്ളി ഈ​ദ്ഗാ​ഹ് മൈ​താ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഗ​ണേ​ശ​പൂ​ജ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തി​നു​പി​ന്നാ​ലെ ഈ​ദ്ഗാ​ഹ് മൈ​താ​ന​ത്ത് ഗ​ണേ​ശോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ശ്രീ​രാ​മ​സേ​ന ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​കും അ​നു​യാ​യി​ക​ളും ബു​ധ​നാ​ഴ്ച രാ​വി​ലെ ഗ​ണേ​ശ​വി​ഗ്ര​ഹം മൈ​താ​ന​ത്തൊ​രു​ക്കി​യ പ​ന്ത​ലി​ൽ സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​യും പൂ​ജ​യും ന​ട​ന്നു. ഇ​ത് ച​രി​ത്ര​ദി​ന​മാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​രാ​മ​സേ​ന ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​കി​ന്റെ പ്ര​തി​ക​ര​ണം. ഏ​റെ​ക്കാ​ല​മാ​യി ഹി​ന്ദു​ക്ക​ൾ ആ​ഗ്ര​ഹി​ച്ച​ത് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഹു​ബ്ബ​ള്ളി ഈ​ദ്ഗാ​ഹ് മൈ​താ​നം ഗ​ണേ​ശോ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്കാ​യി മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് ഹു​ബ്ബ​ള്ളി -ധാ​ർ​വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ വി​ട്ടു​ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ അ​ൻ​ജു​മാ​നെ ഇ​സ്‍ലാം സ​മ​ർ​പ്പി​ച്ച ഹ​ര​ജി ചൊ​വ്വാ​ഴ്ച പ​ക​ൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ള്ളി. ഗ​ണേ​ശ ച​തു​ർ​ഥി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ ധാ​ർ​വാ​ഡ് മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, സ​മാ​ന വി​ഷ​യ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ ചാ​മ​രാ​ജ് പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ച​തോ​ടെ ഹു​ബ്ബ​ള്ളി ഈ​ദ്ഗാ​ഹ് മൈ​താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യു​മാ​യി വീ​ണ്ടും ഹ​ര​ജി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ചാ​മ​രാ​ജ്പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ഹു​ബ്ബ​ള്ളി ഈ​ദ്ഗാ​ഹ് മൈ​താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലും ബാ​ധ​ക​മാ​ണെ​ന്ന് ഹ​ര​ജി​ക്കാ​രാ​യ അ​ൻ​ജു​മാ​നെ ഇ​സ്‍ലാ​മി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

ജ​സ്റ്റി​സ് അ​ശോ​ക് എ​സ്. കി​നാ​ഗി​യു​ടെ ചേം​ബ​റി​ൽ രാ​ത്രി 10 ന് ​അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ച്ച ഹ​ര​ജി ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ത്തി​നു​ശേ​ഷം ത​ള്ളി. ഹു​ബ്ബ​ള്ളി ഈ​ദ്ഗാ​ഹ് മൈ​താ​ന​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഹു​ബ്ബ​ള്ളി- ധാ​ർ​വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാ​ണെ​ന്നും അ​ൻ​ജു​മാ​നെ ഇ​സ്‍ലാം വ​ർ​ഷ​ത്തി​ൽ ഒ​രു രൂ​പ​യെ​ന്ന തോ​തി​ൽ 999 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ക്ക​രാ​റു​കാ​ർ മാ​ത്ര​മാ​ണെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഈ​ദ്ഗാ​ഹ് മൈ​താ​ന​ത്തി​​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം എ​തി​ർ​ക​ക്ഷി​ക്കാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക വ​ഖ​ഫ് ബോ​ർ​ഡും ഹ​ര​ജി​ക്കാ​രും ന​ൽ​കി​യ അ​പ്പീ​ലു​ക​ൾ 1992ൽ ​ത​ള്ളി​യ​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, ഹു​ബ്ബ​ള്ളി​യി​ലെ ഈ​ദ്ഗാ​ഹ് മൈ​താ​നം ആ​രാ​ധ​ന​സ്ഥ​ല​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹ​ര​ജി​ക്കാ​ർ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു.

ചാ​മ​രാ​ജ്പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഈ ​കേ​സി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഈ​ദ്ഗാ​ഹ് മൈ​താ​ന​ത്ത് ഗ​ണേ​ശോ​ത്സ​വ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ​യു​ള​ള ഹ​ര​ജി ത​ള്ളു​ക​യാ​ണെ​ന്നു​മാ​ണ് ജ​സ്റ്റി​സ് അ​ശോ​ക് എ​സ്. കി​നാ​ഗി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganesh puja
News Summary - ganesh puja in eidgah ground; high security in hubballa
Next Story