ഗര്‍ഷോം രാജ്യാന്തര പുരസ്കാര വിതരണം ഇന്ന്
text_fieldsബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങളുടെ വിതരണം ശനിയാഴ്ച നടക്കും. അർമീനിയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സന്തോഷ് കുമാർ (യു.എ.ഇ), രവീന്ദ്രനാഥ് (ഹരിയാന), ധനേഷ് നാരായണൻ (അർമീനിയ), ഷൈനി ഫ്രാങ്ക് (കുവൈത്ത്) എന്നിവരാണ് 2024ലെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ. മികച്ച മലയാളി സംഘടനക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യു.കെ’ (എം.എ.യു.കെ) അർഹരായി. അർമീനിയൻ പാർലമെന്റ് അംഗം ലിലിത്ത് സ്റ്റഫാനിയാൻ, ഇന്ത്യൻ പാർലമെന്റംഗം സാഗർ ഖന്ധേര എന്നിവർ പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥികളാകും. സ്വപ്രയത്നം കൊണ്ട് കേരളത്തിനുപുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ഏർപ്പെടുത്തിയത്. ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്ക് ആതിഥ്യമരുളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.