വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
text_fieldsബംഗളൂരു: നഗരത്തിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഡി.ജെ ഹള്ളി മൂന്നാം ക്രോസിൽ ആനന്ദ് തിയറ്ററിന് സമീപത്തെ വീട്ടിലാണ് സ്ഫോടനം നടന്നത്. സയ്യിദ് നസീർ പാഷ(32), ഭാര്യ തസീന ബാനു(27), ഏഴ് വയസ്സുള്ള മകൻ, അഞ്ചു വയസ്സുള്ള മകൾ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉപജീവനത്തിനായി പാനിപ്പൂരി കച്ചവടം നടത്തുന്നയാളാണ് നസീർ.സ്ഫോടനത്തിന്റെ തീവ്രതയിൽ വീടിന്റെ മേൽക്കൂര തെറിച്ചുപോയി. സമീപത്തെ ചില വീടുകളുടെ ചുമരിൽ വിള്ളലുണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ഡി.ജെ ഹള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.