Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗൗരി ലങ്കേഷ്...

ഗൗരി ലങ്കേഷ് വധക്കേസ്​: നാലുപേർക്കുകൂടി ജാമ്യം

text_fields
bookmark_border
ഗൗരി ലങ്കേഷ് വധക്കേസ്​: നാലുപേർക്കുകൂടി ജാമ്യം
cancel

ബം​ഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകയായിരുന്ന ​ഗൗരി ലങ്കേഷി​നെ വെടിവെച്ചുകൊന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നാലുപേർക്കുകൂടി കർണാടക ഹൈകോടതി ജാമ്യമനുവദിച്ചു.

ബെള​ഗാവി സ്വദേശിയായ ഭാരത് ഖുരാനെ, ശിവമൊ​​ഗ്ഗ ശിക്കാരിപ്പൂരിൽ നിന്നുള്ള സുജിത് കുമാർ, മഹാരാഷ്ട്ര ഔറം​ഗാബാദ് സ്വദേശി ശ്രീകാന്ത് പങ്കാർക്കർ, സതാറ സ്വദേശി സുദന്വ ​ഗ്വന്തലേക്കർ എന്നിവർക്കാണ് കോടതി ജാമ്യമനുവദിച്ചത്. ആയുധ നിയമം, സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള കർണാടകയിലെ നിയമം എന്നിവയിലെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. സമാന വകുപ്പുകൾ ചുമത്തിയ കേസിലെ നാലു പ്രതികൾക്ക് കോടതി ഏതാനും മാസം മുമ്പ് ജാമ്യമനുവദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികളും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജയിലിൽ നീണ്ട തടവനുഭവിച്ചതുംകൂടി പരി​ഗണിച്ചാണ് കോടതി ജാമ്യമനുവദിച്ചത്. പ്രോസിക്യൂഷൻ ഇനിയും നൂറോളം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇഴഞ്ഞുനീങ്ങുന്ന വധക്കേസി​ന്‍റെ വിചാരണ വേഗത്തിലാക്കാൻ ആഗസ്റ്റ് 20ന് സുപ്രീംകോടതി ബംഗളൂരുവിലെ വിചാരണ കോടതിയോട് ഉത്തരവിട്ടിരുന്നു. കേസിൽ ആദ്യം ജാമ്യം അനുവദിക്കപ്പെട്ട മോഹൻ നായകിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഗൗരിയുടെ സഹോദരി കവിത ലങ്കേഷ്​ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഹിന്ദുത്വ വിമർശകയായിരുന്ന ​ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബർ അഞ്ചിനാണ് ബം​ഗളൂരു രാജരാജേശ്വരി ന​ഗറിലെ വസതിക്കുമുന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ചു കൊലപ്പെടുത്തിയത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailGauri Lankesh Murder Case
News Summary - Gauri Lankesh murder case
Next Story