എയ്റോ ഇന്ത്യയുടെ ഉദ്ഘാടനം; 15 ജർമൻ പൈലറ്റുമാർക്ക് ഗതാഗതക്കുരുക്ക് വിനയായി
text_fieldsബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 15 ജർമൻ പൈലറ്റുമാർക്ക് എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങ് നഷ്ടമായി.
യെലഹങ്ക വ്യോമസേന താവളത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. അവിടെനിന്ന് സ്വകാര്യ കാബുകളിലാണ് പൈലറ്റുമാർ വന്നത്. എന്നാൽ, രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനാൽ ഇവർക്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായില്ല.
ഗതാഗതക്കുരുക്ക് വിനയായി 15 ജർമൻ പൈലറ്റുമാർരാവിലെ എട്ടിന് ഹോട്ടലിൽനിന്ന് പുറപ്പെട്ട സംഘം 11 മണി കഴിഞ്ഞാണ് വ്യോമസേന താവളത്തിലെത്തിയത്. വേദിയുടെ തൊട്ടടുത്തുവരെ ഗതാഗതം സാധാരണപോലെയായിരുന്നു. എന്നാൽ, പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നെന്ന് പൈലറ്റുമാർ പറഞ്ഞു. എയ്റോ ഇന്ത്യക്ക് വരുന്ന വിദേശ പ്രതിനിധികൾക്കുവേണ്ടി ട്രാഫിക് പൊലീസ് പ്രത്യേക പാത സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവർ ഈ പാത ഉപയോഗിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.