സുള്ള്യയിൽനിന്ന് കാണാതായ പെൺകുട്ടി ബംഗളൂരുവിൽ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യക്കടുത്ത കൊല്ലമൊഗറുവിൽ നിന്ന് കാണാതായ 18കാരിയെ പൊലീസ് ബംഗളൂരുവിൽ സുരക്ഷിതയായി കണ്ടെത്തി. കാണാനില്ലെന്ന് രക്ഷിതാക്കൾ ബംഗളൂരു ഉപ്പർപേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ മാസം 23ന് ബംഗളൂരുവിലേക്കും തുടർന്ന് പോളണ്ടിലേക്കും പഠനത്തിന് പോകുമെന്നാണ് രക്ഷിതാക്കളെ അറിയിച്ചിരുന്നത്. 26ന് പോളണ്ടിൽ എത്തിയതായി വാട്സ്ആപ് സന്ദേശം ലഭിച്ചു. എന്നാൽ, ബന്ധു 28ന് നടത്തിയ അന്വേഷണത്തിൽ പോളണ്ടിലേക്ക് യാത്ര ചെയ്തില്ലെന്ന് മനസ്സിലായി.
സുബ്രഹ്മണ്യ-ബംഗളൂരു ബസിൽ യാത്ര ചെയ്തതായി കണ്ടക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതേത്തുടർന്ന് 29ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.