Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗോ​വ-​മം​ഗ​ളൂ​രു...

ഗോ​വ-​മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ടു​ന്നു

text_fields
bookmark_border
Vande Bharat
cancel

മം​ഗ​ളൂ​രു: ഗോ​വ-​മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത് കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തി​നു​ള്ള അ​ണി​യ​റ നീ​ക്കം റെ​യി​ൽ​വേ ആ​രം​ഭി​ച്ചു. രാ​വി​ലെ 5.30ന് ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച 1.15ന് ​ഗോ​വ​യി​ലെ​ത്തു​ന്ന രീ​തി​യി​ൽ സ​മ​യം ക്ര​മീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. 2.40നു​ള്ള ഗോ​വ മും​ബൈ വ​ന്ദേ ഭാ​ര​തി​ന് ക​ണ​ക്ഷ​ൻ ല​ഭി​ക്കും. 10.40ന് ​മും​ബെ​യി​ൽ എ​ത്താ​ൻ ക​ഴി​യും.

രാ​വി​ലെ 5.25ന് ​പു​റ​പ്പെ​ടു​ന്ന മും​ബൈ-​ഗോ​വ വ​ന്ദേ​ഭാ​ര​ത് 1.10ന് ​ഗോ​വ​യി​ലെ​ത്തും. ര​ണ്ട് മ​ണി​ക്ക് ഗോ​വ-​കോ​ഴി​ക്കോ​ട് സ​ർ​വി​സ് ആ​രം​ഭി​ച്ചാ​ൽ രാ​ത്രി 10.30ന് ​കോ​ഴി​ക്കോ​ടും എ​ത്താം. കോ​ഴി​ക്കോ​ട് മം​ഗ​ളൂ​രു-​ഗോ​വ വ​ന്ദേ ഭാ​ര​തി​ന് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, ഉ​ഡു​പ്പി, ബൈ​ന്തൂ​ർ, മൂ​കാം​ബി​ക റോ​ഡ്, കാ​ർ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി സ്റ്റോ​പ് അ​നു​വ​ദി​ക്കും.

അ​തേ​സ​മ​യം, വ​ന്ദേ​ഭാ​ര​തി​ന് ക​ട​ന്നു പോ​വാ​ൻ മ​റ്റു ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ടു​ന്ന ഏ​ർ​പ്പാ​ട് ഗോ​വ-​കോ​ഴി​ക്കോ​ട് വ​ന്ദേ​ഭാ​ര​ത് വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ഹ​ര​മാ​വു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsVande BharatKozhikode News
News Summary - Goa-Mangalore Vande Bharat Extends to Kozhikode
Next Story