ഗോളടി മത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsബംഗളൂരു: ലോകകപ്പിന്റെ ആവേശം പ്രവാസി മലയാളികളിലുമെത്തിക്കാൻ മലബാർ മുസ്ലിം അസോസിയേഷൻ എം.എം.എ മെജസ്റ്റിക് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഗോളടിക്കൂ, സമ്മാനം നേടൂ' മത്സരം ഡിസംബർ 17ന് നടക്കും.
വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെയാണ് മത്സരം. 10 മുതൽ 60 വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ അവസാന തീയതി: ഡിസംബർ 12.
മെജസ്റ്റിക് തുളസിത്തോട്ടം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് എം.എൽ.എ നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, സെക്രട്ടറി കെ.സി. അബ്ദുൽ ഖാദർ, പി.എം. മുഹമ്മദ് മൗലവി, ഷബീർ ടി.സി, സാജിദ് കോട്ടൻപേട്ട, കരീം, അഷ്റഫ് മൗലവി, സിറാജ് ഹുദവി, സാജിദ് ഗസാലി, തൻസീഫ് തുടങ്ങിയവർ പങ്കെടുത്തു. വിവരങ്ങൾക്ക്: 988627 6666, 789 22 11074.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.