കോടതി മുറ്റത്ത് പാകിസ്താൻ സിന്ദാബാദ് വിളിച്ച ഗുണ്ടയെ ആൾക്കൂട്ടം മർദിച്ചു
text_fieldsബംഗളൂരു: ബെളഗാവിയിൽ ബുധനാഴ്ച ജില്ല കോടതി മുറ്റത്ത് പാകിസ്താൻ സിന്ദാബാദ് വിളിച്ച ഗുണ്ടാതലവനെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി. ദക്ഷിണ കന്നട സ്വദേശിയായ ജയേഷ് പൂജാരിക്കാണ് (49) മർദനമേറ്റത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരിയുടെ നാഗ്പുർ ഓഫിസ് ബോംബിട്ട് തകർക്കുമെന്ന മുന്നറിയിപ്പ്, ഉന്നത പൊലീസ് ഓഫിസർ അലോക് കുമാറിന് വധഭീഷണി എന്നീ കേസുകളിൽ പ്രതിയായ ഗുണ്ടയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു.
പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതോടെ അഭിഭാഷകർ ഉൾപ്പെടെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. അകമ്പടി പൊലീസ് ഏറെ പണിപ്പെട്ടാണ് ജയേഷിനെ രക്ഷപ്പെടുത്തിയത്. നേരത്തെ മംഗളൂരു ജില്ല ജയിലിൽ കഴിഞ്ഞ ഗുണ്ടയെ ഈയിടെയാണ് ബെളഗാവി ഹിന്ദളഗ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.