തടാക ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് സർക്കാർ കോടതിയിൽ
text_fieldsബംഗളൂരു: ബൃഹത് ബംഗളൂരു മഹാ നഗരപാലികെ (ബി.ബി.എം.പി) പരിധിയിലെ 205 തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നയം രൂപവത്കരിച്ചതായി സർക്കാർ കർണാടക ഹൈകോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് നടപടി.
നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റവും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നതും സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
തടാക നവീകരണം സംബന്ധിച്ച കോടതിയുടെ വിശദീകരണത്തിന് മറുപടിയായിട്ടാണ് സർക്കാർ ഇതറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.