കർണാടക സർക്കാർ എസ്.എസ്.എൽ.സി: സർക്കാർ സ്കൂളുകളിലെ മികച്ച വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകും
text_fieldsബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ലാപ്ടോപുകൾ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. 2023-24 അക്കാദമിക വർഷത്തെ മികച്ച വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകുക. താലൂക്കുതലം മുതൽ ജില്ല തലംവരെ ഉന്നതമാർക്ക് നേടിയ മികച്ച മൂന്നു വിദ്യാർഥികൾക്ക് വീതം സമ്മാനം നൽകും.
കർണാടക സർക്കാർ എസ്.എസ്.എൽ.സി: സർക്കാർ സ്കൂളുകളിലെ മികച്ച വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുംഒരു ജില്ലയിൽ മൂന്നു വിദ്യാർഥികൾക്കാണ് ലാപ്ടോപ് ലഭിക്കുക. ഇതിനായി 3.96 കോടിയുടെ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആകെ 810 പേർക്കാണ് സമ്മാനം ലഭിക്കുക. ഓരോ ജില്ലയിൽനിന്നും അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് സമർപ്പിക്കാൻ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.