Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ക്കാ​ർ ത​ല​ത്തി​ൽ...

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി ആ​പ് വ​രു​ന്നു

text_fields
bookmark_border
സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി ആ​പ് വ​രു​ന്നു
cancel

ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​ർ​ക്ക് മി​ത​മാ​യ​തും ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ഷ്ട​വു​മി​ല്ലാ​ത്ത കൂ​ലി​യ​ട​ക്കം വാ​ഗ്ദാ​നം ചെ​യ്ത് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി ആ​പ് പു​റ​ത്തി​റ​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി കാ​റു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഗ​താ​ഗ​ത​വ​കു​പ്പാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ​ക​മ്പ​നി​ക​ളാ​യ ഒ​ല, ഉ​ബ​ർ എ​ന്നി​വ​യു​ടെ ആ​പ്ലി​ക്കേ​ഷ​ന് സ​മാ​ന​മാ​യാ​യി​രി​ക്കും ഇ​ത്.

അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക​കം ആ​പ് പു​റ​ത്തി​റ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​പ്പു​ക​ൾ വ​ലി​യ​തു​ക ക​മീ​ഷ​ൻ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും ഡ്രൈ​വ​ർ​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന വ​രു​മാ​നം തു​ച്ഛ​മാ​ണെ​ന്നും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി ചേ​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.ബം​ഗ​ളൂ​രു​വി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ‘ന​മ്മ യാ​ത്രി’ ആ​പ് എ​ന്ന​പേ​രി​ൽ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 16,000ത്തി​ല​ധി​കം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 20,000ത്തോ​ളം ആ​ളു​ക​ളാ​ണ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്‌​തി​രു​ന്ന​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka Govt online taxi apponline taxi app
News Summary - Govt launches online taxi app
Next Story