ഗൃഹലക്ഷ്മി' പദ്ധതി: 19 മുതൽ അപേക്ഷിക്കാം
text_fieldsബംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതിയായ 'ഗൃഹലക്ഷ്മി'ക്കായി ജൂലൈ 19 മുതൽ അപേക്ഷിക്കാമെന്ന് വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. എല്ലാ മാസവും 2,000 രൂപ ധനസഹായമായി ഓരോ വീട്ടിലെയും കുടുംബനാഥക്ക് നൽകും.
രജിസ്ട്രേഷൻ അതേ ദിവസം മുതൽ ആരംഭിക്കും. കർണാടക വൺ, ബാംഗ്ലൂർ വൺ, ഗ്രാമവൺ, ബാപ്പുജി സർവിസ് സെന്ററുകളിലും മറ്റും രജിസ്ട്രേഷൻ നടത്താം. ഇതുകൂടാതെ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും നിയമിക്കുന്ന ‘പ്രജാപ്രതിനിധി’ മുഖേനയും രജിസ്റ്റർ ചെയ്യാം.
ഗുണഭോക്താക്കൾക്ക് ഹെൽപ് ലൈൻ 1902-ലേക്ക് വിളിക്കുകയോ എസ്.എം.എസ്/വാട്ട്സ്ആപ്പ് അയക്കുകയോ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.ആഗസ്റ്റ് 16 നോ 17നോ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.