ജി.എസ്. സംഗരേഷി കർണാടക തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsബംഗളൂരു: നിയമകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ജി.എസ്. സംഗരേഷിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി കർണാടക സർക്കാർ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം.
സംസ്ഥാന പിന്നാക്ക വർഗ കമീഷൻ ചെയർമാനായി സംഗരേഷിയെ നിയമിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ, അതേദിവസം തന്നെ ഉത്തരവ് മാറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാനായി ചുമതല നൽകുകയായിരുന്നു.
ജില്ല പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ബി.ബി.എം.പി തെരഞ്ഞെടുപ്പുമാണ് കമീഷന് മുന്നിലുള്ളത്. ബി.ബി.എം.പി തെരഞ്ഞെടുപ്പ് ഏറെ കാലമായി വൈകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.